അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബ്‌ല, സ്വാതിദാസ് പ്രഭു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന “നേരറിയും നേരത്ത് ” സിനിമയിലെ ലിറിക്കൽ വീഡിയോ സോംഗ് തരംഗമാകുന്നു.”മധുരമായൊരു കോകില നാദംവേനൽ വന്ന് കവരുന്നുവോ.” എന്ന് തുടങ്ങുന്ന ഗാനം എല്ലാ തലമുറയിലുമുള്ള ശ്രോതാക്കളെ ആകർഷിച്ച് മുന്നേറുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് ടി എസ് വിഷ്ണുവാണ് ഈണമൊരുക്കിയിരിക്കുന്നത്. ജെ ആർ ദിവ്യ നായരാണ് ആലാപനം. എം സി മ്യൂസിക്കാണ് മാർക്കറ്റ് ചെയ്യുന്നത്. വേണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എസ് ചിദംബരകൃഷ്ണൻ നിർമ്മിച്ച ചിത്രത്തിൻ്റെ രചനയും സംവിധാനവും രഞ്ജിത്ത് ജി വിയും ഛായാഗ്രഹണം ഉദയൻ അമ്പാടിയും നിർവ്വഹിച്ചിരിക്കുന്നു.അജയ് തുണ്ടത്തിലാണ് പി ആർ ഓ ചിത്രം ഉടൻ തീയേറ്ററുകളിലെത്തും.