Mon Jul 07, 2025 11:04 am
FLASH
X
booked.net

പ്രണവ് മോഹൻലാൽ രാഹുൽ സദാശിവൻ ചിത്രം ഡീയസ് ഈറേ ഫസ്റ്റ് ലുക്ക് പുറത്തിറക്കി

Entertainment / Malayalam May 17, 2025

പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഹൊറർ ത്രില്ലർ ചിത്രമാണ് ഡീയസ് ഈറേ. പ്രണവ് മോഹൻലാൽ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് രാഹുൽ സദാശിവനാണ്.മമ്മൂട്ടി ചിത്രമായ ‘ഭ്രമയുഗ’ത്തിന്റെ വിജയത്തിന് ശേഷം രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്

‘ഡീയസ് ഈറേ’. ഹൊറർ ത്രില്ലർ ഴോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രമായാണ് ‘ഡീയസ് ഈറേ’. ‘ദി ഡേ ഓഫ് റാത്ത്’ ഭ്രമയുഗം എന്ന ഹൊറർ ചിത്രത്തിനായി പ്രവർത്തിച്ച അതേ ടീം തന്നെയാണ് ‘ഡീയസ് ഈറേ’യുടെയും അണിയറയിൽ പ്രവർത്തിക്കുന്നത്. ഏപ്രിൽ 29-ന് സിനിമയുടെ ചിത്രീകരണം പൂർത്തിയായി. നിലവിൽ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പുരോ​ഗമിക്കുകയാണ്. ‘ഡീയസ് ഈറേ’യിൽ വ്യത്യസ്തവും വൈകാരികവുമായ ലോകമാണ് അവതരിപ്പിക്കുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു