ടോം ക്രൂസ് നായകനായ ‘മിഷൻ ഇമ്പോസിബിൾ’ഏഴ് ചിത്രങ്ങളാണ് ഇതുവരെ ഈ സീരീസിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. എട്ടാമത്തെ സിനിമയും ‘മിഷൻ ഇമ്പോസിബിൾ ഡെഡ് റെക്കണിംഗ് പാർട്ട് വണ്ണി’ന്റെ തുടർച്ചയുമായ ‘മിഷൻ ഇമ്പോസിബിൾ ദി ഫൈനൽ റെക്കണിംഗ്’ റിലീസിന് തയ്യാറെടുക്കുന്നു. മികച്ച ബുക്കിംഗ് ആണ് സിനിമയ്ക്ക് ഇന്ത്യയിൽ ലഭിക്കുന്നത് എന്നാണ് റിപ്പോർട്ട്.ബുക്കിംഗ് തുടങ്ങി ഇതുവരെ പിവിആർ, സിനിപോളിസ് തുടങ്ങിയ മൾട്ടിപ്ളെക്സുകളിൽ നിന്ന് 38,500 ടിക്കറ്റുകളാണ് സിനിമ വിറ്റത്. ഇതിൽ പിവിആറിൽ നിന്ന് 30,000 ടിക്കറ്റും സിനിപോളിസിൽ നിന്ന് 8,500 ടിക്കറ്റുമാണ് വിറ്റത്. ചിത്രം ആദ്യ ദിനം ഇന്ത്യയിൽ നിന്നുമാത്രം 20