വെള്ളറട: പാറശാല രൂപതയിലെ നീരാഴി കോണം സെന്റ് ജോസഫ് മലങ്കര സുറിയാനി കത്തോലിക്ക ദൈവാലയത്തിലെ യുവജന സംഘടനയായ എം സി വൈ എം ന്റെ നേതൃത്വത്തില്‍ ലഹരി എന്ന മഹാവിപത്തിനെതിരെ ലഹരിയില്ലാ പുലരി എന്ന സന്ദേശം നല്‍കികൊണ്ട് ഒരു ഫുട്ട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തി. കള്ളിക്കാട് പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റ് കാട്ടാക്കട എക്‌സൈസ് ആഫീസര്‍ ശിശുപാലന്‍ ഉദ്ഘാടനം ചെയ്തു് . ഫാ. മാത്യു വെട്ടിയോട്ടില്‍ തടത്തില്‍, ഫാ. സാമുവേല്‍ തിരുഹൃദയം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പന്തശ്രീ കുമാര്‍, പൂഴനാട് രാജന്‍, അജിത്, അഖിജിത് രാജ്, സോണ, അലക്‌സ്, പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.വിജയികള്‍ക്ക് എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി