മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇംഗ്ലണ്ട് പര്യടനത്തിന് ഒരു മാസം മാത്രം ബാക്കി നിൽക്കെയാണ് കോഹ്ലിയുടെ വിരമക്കൽ പ്രഖ്യാപനം. സഹതാരവും ഇന്ത്യൻ ക്യാപ്റ്റനുമായ രോഹിത് ശർമ്മ ടെസ്റ്റ് ഫോർമാറ്റിനോട് വിരമിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് കോഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ചത്.ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കോഹ്ലി വിരമിക്കൽ പ്രഖ്യാപനം ആരാധകരെ അറിയിച്ചത്.
2008ൽ അണ്ടർ 19 ലോകകിരീടം സ്വന്തമാക്കി അയാൾ ദേശീയ ടീമിന്റെ പടവുകൾ കയറി. അതിവേഗം ഇന്ത്യൻ ക്രിക്കറ്റിന്റെ മധ്യനിരയിലെ വിശ്വസ്ത താരമായി കോഹ്‍ലി. കുറഞ്ഞ കാലത്തിൽ ക്രിക്കറ്റ് ദൈവം സച്ചിൻ തെണ്ടുൽക്കറിന് പിൻഗാമിയാകുമെന്ന് വിലയിരുത്തപ്പെട്ടു. റെക്കോർഡുകൾ തകർത്തെറിഞ്ഞ്, റൺമലകൾ ഓടിക്കയറി കിങ് കോഹ്‍ലി ഒരു സാമ്രാജ്യം പടുത്തുയർത്തി. സച്ചിൻ ക്രീസിലുണ്ടല്ലോ എന്ന ആത്മവിശ്വാസം പുതിയ കാലത്തിലും അണയാതെ കാത്തുസൂക്ഷിച്ചവൻ.
ആദ്യമായി ഇന്ത്യയുടെ ബാഗി ബ്ലൂ ജേഴ്സി ധരിച്ചിട്ട് 14 വര്‍ഷമായി. സത്യസന്ധമായി പറഞ്ഞാല്‍ ഈ യാത്ര എന്നെ ഇത്രയും ദൂരം കൊണ്ടുപോകമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല.ടെസ്റ്റ് ക്രിക്കറ്റ് എന്നെ പരീക്ഷിച്ചു, പാകപ്പെടുത്തി, ജീവിതത്തില്‍ പലതും പഠിപ്പിച്ചു. ദിവസങ്ങള്‍ നീളുന്ന പോരാട്ടങ്ങള്‍, ആരും കാണാത്ത നമുക്ക് മാത്രം സ്വന്തമായ ചില ചെറിയ നിമിഷങ്ങൾ, അതെല്ലാം എന്നെന്നേക്കും എന്നോടൊപ്പമുണ്ടാകും. ഈ ഫോര്‍മാറ്റില്‍ നിന്ന് മാറി നില്‍ക്കുക എന്നത് അത്ര എളുപ്പമല്ല. പക്ഷെ ഇപ്പോള്‍ അതാണ് ശരിയെന്ന് എനിക്ക് തോന്നുന്നു.