ഇന്ത്യ-പാക് സംഘർഷം മൂലം താൽക്കാലികമായി നിർത്തിവച്ച ഐപിഎൽ മത്സരങ്ങളുടെ പുതുക്കിയ ഷെഡ്യൂൾ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ ബിസിസിഐ.മത്സരങ്ങൾ മെയ് 17 മുതലായിരിക്കും വീണ്ടും ആരംഭിക്കുക എന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.
എന്നാൽ ശേഷിക്കുന്ന മത്സരങ്ങൾ തിരഞ്ഞെടുത്ത വേദികളിൽ മാത്രമായി പരിമിതപ്പെടുത്താനാണ് ബിസിസിഐയുടെ തീരുമാനം. ബാക്കിയുള്ള 17 മത്സരങ്ങൾ 6 വേദികളിലായി (ബെംഗളൂരു, ജയ്‌പൂർ, ഡൽഹി, ലഖ്‌നൗ, മുംബൈ, അഹമ്മദാബാദ്) നടക്കും. കൂടാതെ ഐപിഎൽ 2025 ഫൈനൽ മെയ് 25ന് പകരം ജൂൺ 3ന് നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കൂടാതെ നേരത്തെ പാതിവഴിയിൽ നിർത്തേണ്ടി വന്ന ഡൽഹി-പഞ്ചാബ് മത്സരം വീണ്ടും നടത്തുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. സീസണിലെ 58-ാമത്തെ മത്സരമായിരുന്ന പഞ്ചാബ് കിംഗ്‌സ്- ഡൽഹി ക്യാപിറ്റൽസ് മത്സരം വീണ്ടും നടത്തുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.