ഡ്രാഗൺ, ലൗ ടുഡെ ചിത്രങ്ങളിലൂടെ പ്രശ്സതനായ പ്രദീപ് രംഗനാഥൻ നായകനാകുന്ന പുതിയ ചിത്രത്തിലൂടെ മമിത വീണ്ടും തമിഴിലേക്ക് എത്തുന്നു. കീർത്തീശ്വരനാണ് ഡ്യൂഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ആർ ശരത്‍കുമാർ ഹൃദു ഹാറൂൺ തുടങ്ങിയവർക്കൊപ്പം ദ്രാവിഡ് സെൽവം രോഹിണി എന്നിവരും വേഷമിടുന്നു. സായ് അഭയങ്കാരാണ് സംഗീത സംവിധാനം. ദീപാവലി റിലീസായിട്ടാണ് പ്രദീപ് രംഗനാഥൻ ചിത്രം എത്തുക എന്നും ഇന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

150 കോടി ക്ലബിലെത്തിയ ചിത്രമാണ് ഡ്രാഗൺ എന്നാണ് റിപ്പോർട്ടുകൾ. 2025ൽ ഏറ്റവും ഉയർന്ന കളക്ഷനുള്ള രണ്ടാമത്തെ തമിഴ് സിനിമയുമാണ് ഡ്രാഗൺ. ഇന്ത്യയിൽ നിന്ന് മാത്രം 114.7 കോടി രൂപ ഡ്രാഗൺ നേടിയെന്നാണ് റിപ്പോർട്ട്. അശ്വത് മാരിമുത്തുവാണ് സംവിധാനം നിർവഹിച്ചത്. അനുപമ പരമേശ്വരനാണ് നായികയായി എത്തിയത്. കയാദു ലോഹറും പ്രദീപ് രംഗനാഥൻ ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ടായിരുന്നു.