Mon Jul 07, 2025 10:56 am
FLASH
X
booked.net

ടൊവിനോ തോമസ് നായകനായ നരി വേട്ട മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു

Entertainment / Malayalam May 12, 2025


ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രംഅനുരാജ് മനോഹറാണ് സംവിധാനം ചെയ്യുന്നത്.മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം എന്ന ടാഗ് ലൈനോടെ എത്തുന്ന ഈ ചിത്രം  അതിജീവനത്തിൻ്റെ ശക്തമായ പ്രതികരണം കൂടിയാണ് കാട്ടിത്തരുന്നത്.പിറന്നുവീണ മണ്ണിൽ ധാരാളം സ്വപ്നങ്ങളുമായി ജീവിക്കാനിറങ്ങിത്തിരിച്ച വരുടെ നൊമ്പരങ്ങൾ… നിരവധി ഇമോഷണൽ രംഗങ്ങളായി കോർത്തിണക്കിയിരിക്കുന്നു.നീതി നടപ്പാക്കുന്നവരുടേയും നീതിക്കായി കാത്തിരിക്കുന്നവരുടേയും വ്യക്തി ജീവിതത്തിൻ്റെ നിഴലാട്ടവും ഈ ചിത്രം കാട്ടിത്തരുന്നു.

വലിയ മുതൽമുടക്കിൽഎല്ലാ വിഭാഗം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന വിധത്തിലുള്ള ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.: സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടന്നുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നീമൂന്നു പേരും പൊലീസ് കഥാപാത്രങ്ങളെ യാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.വറുഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കൊൺസ്റ്റബിളിൻ്റെ ഔദ്യോഗികജീവിതത്തിലേയും, വ്യക്തി ജീവിതത്തിലേയും സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി.