കോതമംഗലം : സെൻഹ സ്പോട്ട്സ് അക്കാഡമി പരിക്കണ്ണി സെൻഹ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച ലീഗ് ക്രിക്കറ്റ് ടൂർണമെന്റിലെ വിജയികൾക്ക് പല്ലാരിമംഗലം പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ.ഇ അബ്ബാസ് സമ്മാനങ്ങൾ വിതരണം ചെയ്തു. ആറ് ടീമുകൾ പങ്കെടുത്ത സീസൺ ടു മത്സരത്തിൽ റെയ്സിംഗ് സ്റ്റാർ നെല്ലിക്കുഴി ജേതാക്കളായി. മോർണിംഗ് സെവൻസ് ചെറുവട്ടൂർ രണ്ടാം സ്ഥാനം നേടി. സമ്മാദാന ചടങ്ങിൽ യുവജനക്ഷേമ ബോർഡ് യൂത്ത് കോർഡിനേറ്റർ ഹക്കീം ഖാൻ അദ്ധ്യക്ഷനായി. സെൻഹ സ്പോർട്ട്സ് അക്കാഡമി ഭാരവാഹികളായ ദിലിൽ തങ്കച്ചൻ, അജീഷ് മുഹമ്മദ്, അനസ് കല്ലേലിയിൽ, എ.വി ബിനു, എൻ.എം അൻഷാദ്, ബിനു സെബാസ്റ്റ്യൻ, പി അജുമൽ എന്നിവർ പ്രസംഗിച്ചു.