Mon Jul 07, 2025 8:41 am
FLASH
X
booked.net

ഒരു വടക്കൻ തേരോട്ടം “സെക്കന്റ് ലുക്ക് പോസ്റ്റർ

Entertainment / Malayalam May 3, 2025

 ധ്യാനിൻ്റെ സ്ഥിരം സിനിമകളിൽ നിന്നും വ്യത്യസ്തമായി ഒരു പുതുമ ഫീൽ ചെയ്യുന്ന ഫാമിലി എൻ്റർടെയ്നർ ചിത്രമാണ് “ഒരു വടക്കൻ തേരോട്ടം “”നിത്യ ഹരിത നായകൻ” എന്ന ചിത്രത്തിന് ശേഷം ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഒരു വടക്കൻ തേരോട്ടം” ഓപ്പൺ ആർട്ട് ക്രിയേഷൻസ് ൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം നവാഗതനായ സനു അശോക് എഴുതുന്നു. ധ്യാനിനെ കൂടാതെ പുതുമുഖം ദിൽന രാമകൃഷ്ണൻ നായികയായി എത്തുന്ന ചിത്രത്തിൽ മാളവിക മേനോൻ, സുധീർ പറവൂർ, ധർമ്മജൻ ബോൾഗാട്ടി, സലിം ഹസൻ, വിജയകുമാർ, ദിലീപ് മേനോൻ , കോഴിക്കോട് നാരായണൻ നായർ, ദിനേശ് പണിക്കർ, കൂടാതെ തെലുങ്കിൽ നിന്നും ആനന്ദ്, തമിഴ് താരം രാജ് കപൂർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. 

കോഴിക്കോട്, വടകര, ഒഞ്ചിയം,എടച്ചേരി, ഏറാമല, ഇരിങ്ങണ്ണൂർ, ചോറോട്, ഒറ്റപ്പാലം, തുടങ്ങിയ ലൊക്കേഷനുകളിൽ പൂർത്തീകരിച്ച ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം പവി കെ പവൻ നിർവ്വഹിക്കുന്നു. എഡിറ്റിങ്ങ്-ജിതിൻ ഡി കെ,കലാസംവിധാനം- ബോബൻ,സൗണ്ട് ഡിസൈൻ & മിക്സിങ് -സിനോയ് ജോസഫ്, വസ്ത്രാലങ്കാരം-സൂര്യ ശേഖർ, മേക്കപ്പ്- സിനൂപ് രാജ്, കൊറിയോഗ്രാഫി- ബിജു ധ്വനി തരംഗ് , കളറിസ്റ്റ്-രമേശ് സി പി, ഡി ഐ-കളർപ്ലാനറ്റ്, വിഎഫ് എക്സ്-പിക്ടോറിയൽ എഫക്ട്സ് കോ പ്രൊഡ്യൂസേഴ്സ്-സൂര്യ എസ് സുബാഷ് (സൂര്യ എസ് സിനിമാസ് ),ജോബിൻ വർഗ്ഗീസ് (വിവോക്സ് മൂവി ഹൗസ്) ‘ എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്- സുനിൽ നായർ, സനൂപ്.എസ്,ദിനേശ് കുമാർ,സുരേഷ് കുമാർ, ബാബുലാൽ.

ഗാനരചന-കൈതപ്രം ദാമോദരൻ നമ്പൂതിരി, ഹസീന എസ് കാനം സംഗീതം-ബേണി, ടാൻസൻ(ബേണി ഇഗ്നേഷ്യസ്) ബാക്ഗ്രൗണ്ട് സ്കോർ- നവനീത്, പബ്ലിസിറ്റി ഡിസൈൻ-അമൽ രാജു. പ്രൊജക്ട് ഹെഡ് -മോഹൻ(അമൃത), പ്രൊഡക്ഷൻ കൺട്രോളർ-എസ്സാ കെ എസ്തപ്പാൻ,ചിഫ് അസോസിയേറ്റ് ഡയറക്ടർ-വിഷ്ണു ചന്ദ്രൻ,സ്റ്റിൽസ്-ഷിക്കു പുളിപ്പറമ്പിൽ,വിതരണം-ഡ്രീം ബിഗ്ഗ് ഫിലിംസ്,പി ആർ ഒ -എ എസ് ദിനേശ്