ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ ആറാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ. രണ്ട് ടീമും ആദ്യ മത്സരം തോറ്റ ക്ഷീണത്തിലാണ് ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ വിജയവഴിയില്‍ തിരിച്ചുവരികയെന്നത് ഇരു ടീമിനെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനോടാണ് തോറ്റത്.
കെകെആറിന്റെ ബാറ്റിങ് നിരയും ബൗളിങ് നിരയും പ്രതീക്ഷിച്ച നിലവാരമല്ല ആദ്യ മത്സരത്തില്‍ കാട്ടിയത്.എന്നാല്‍ മധ്യനിര ഫോമിലേക്കെത്തേണ്ടതായുണ്ട്. പേസ് നിരക്കും വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ആദ്യ മത്സരത്തില്‍ സാധിച്ചില്ല. അതുകൊണ്ടുതന്നെ രാജസ്ഥാനെതിരേ കെകെആറിന് കാര്യങ്ങള്‍ എളുപ്പമാവില്ല. ആന്‍ഡ്രേ റസല്‍, വെങ്കടേഷ് അയ്യര്‍ എന്നിവരുടെ ബാറ്റിങ് പ്രകടനം കെകെആറിന് നിര്‍ണ്ണായകമാവുമെന്നുറപ്പാണ്.അതേ സമയം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പൊരുതി തോറ്റാണ് രാജസ്ഥാന്‍ റോയല്‍ വരുന്നത്. തോറ്റെങ്കിലും ഗംഭീര ബാറ്റിങ് പ്രകടനമാണ് രാജസ്ഥാന്‍ നടത്തിയത്. സഞ്ജു സാംസണും ദ്രുവ് ജുറേലും ആദ്യ മത്സരത്തില്‍ ശോഭിച്ചിരുന്നു.

രാജസ്ഥാന്റെ മധ്യനിരയുടെ ആദ്യ മത്സരത്തിലെ പ്രകടനം വലിയ കരുത്ത് നല്‍കുന്നതാണ്. എന്നാല്‍ ബൗളര്‍മാര്‍ പ്രതീക്ഷിച്ച നിലവാരം കാട്ടിയില്ല. കെകെആറിനെതിരേ ബൗളിങ് നിര മെച്ചപ്പെട്ടില്ലെങ്കില്‍ രാജസ്ഥാന്‍ പ്രയാസപ്പെടും. സഞ്ജു സാംസണ്‍ ബാറ്റ്‌സ്മാനായി മാത്രം കളിക്കുമ്പോള്‍ റിയാന്‍ പരാഗാണ് രാജസ്ഥാനെ നയിക്കുന്നത്.