Mon Jul 07, 2025 2:54 pm
FLASH
X
booked.net

തണുപ്പി’ൻ്റെ ആഘോഷം.

Entertainment / Malayalam March 20, 2025

കാശി സിനിമാസിന്റെ ബാനറിൽ അനു അനന്തൻ, ഡോക്ടർ ലക്ഷ്മി എന്നിവർനിർമ്മിച്ച് രാഗേഷ് നാരായണൻ രചനയും സംവിധാനവും നിർവ്വഹിച്ച “തണുപ്പ്” എന്ന സിനിമയുടെ വിജയാഘോഷം എറണാകുളം റിന്യുവൽ സെന്ററിൽ വെച്ച് നടന്നു . പ്രശസ്ത സംവിധായകൻ സിബി മലയിൽ ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.സംവിധായകരായ എസ്‌ എൻ സ്വാമി,എ കെ സാജൻ, മെക്കാർട്ടിൻ,സ്റ്റെഫി സേവ്യർ,സലാം ബാപ്പു , ബിനുൻ രാജ്,മനോജ് അരവിന്ദാക്ഷൻ, സർജ്ജുലൻ , നിർമ്മാതാവ് സാബു ചെറിയാൻ, ഈരാളി , അഭിനേതാക്കളായ സരയു മോഹൻ, ഡോക്ടർ റോണി ഡേവിഡ് , ശ്രീരഞ്ജിനി നായർ,ഗായത്രി അയ്യർ,ഋതു മന്ത്ര,സ്വപ്ന പിള്ള,ലങ്കാലക്ഷ്മി എന്നിവർ ചേർന്ന് ” തണുപ്പ് “എന്ന സിനിമയുടെ അണിയറയിലും അരങ്ങിലുമായി സഹകരിച്ച നൂറ്റിമുപ്പതിലേറെ കലാകാരന്മാരെ ശില്പവും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.ഇരുപതിലധികം അന്താരഷ്ട്ര അവാർഡുകൾ നേടിയതണുപ്പ് കഴിഞ്ഞ വർഷം ഗോവയിൽ നടന്ന 55ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ബെസ്റ്റ് ഡെബുട്ട് ഡയറക്ടർ ഓഫ് ഇന്ത്യൻ ഫീച്ചർ ഫിലിം അവാർഡ് കാറ്റഗറിയിലേക്ക് മലയാളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏകചിത്രവും തണുപ്പാണ്.ഈ തണുപ്പിൽ ഒറ്റമനസ്സായി പരിമിതിയും പരിധിയും ചങ്കുറ്റത്താൽ മറികടന്ന് ഒന്നിച്ചവർ കർമ്മ ഫലത്താൽ ലഭിച്ച വിജയം ആഘോഷിച്ചപ്പോൾ ഓരോരുത്തരുടേയും ജീവിതത്തിൽ പുതിയ ചില പ്രതീക്ഷകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.