മലപ്പുറത്ത് നാലു പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. പൊന്നാനിയിലും നിലമ്പൂരിലുമാണ് രോഗബാധ
സ്ഥിരീകരിച്ചത്.പൊന്നാനിയിൽ സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർക്കും നിലമ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളിക്കുമാണ് രോഗം.അതേസമയം, മലമ്പനി സ്ഥിരീകരിച്ചതോടെ പൊന്നാനി നഗരസഭയുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.



