Mon Dec 23, 2024 3:02 am
FLASH
X
booked.net

‘മഹാരാജ’ തിയേറ്ററുകളിൽ മികച്ച പ്രതികരണം.

Entertainment / Hollywood June 19, 2024

വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രം ‘മഹാരാജ’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിവരുകയാണ് . ഏറെനാളായി തമിഴിൽ വലിയ റിലീസുകൾ ഇല്ലാതിരുന്നതിനാൽ തന്നെ അടുത്തയിടെ ഇറങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ മികച്ച കളക്ഷൻ നേടിയിരുന്നു.അതേസമയം മഹാരാജ ഇതിനകം ഇന്ത്യയില്‍ നിന്ന് 30 കോടിയിലധികം രൂപ നേടി കഴിഞ്ഞു. നിഥിലൻ സ്വാമിനാഥൻ സംവിധാനം ചെയ്ത് ചിത്രം പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറൽ സുദൻ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് നിർമ്മിക്കുന്നത്.ഛായാഗ്രാഹകൻ ദിനേശ് പുരുഷോത്തമൻ, സംഗീതസംവിധായകൻ അജനീഷ് ലോക്നാഥ്, എഡിറ്റർ ഫിലോമിൻ രാജ് എന്നിവരടങ്ങുന്നതാണ് ചിത്രത്തിൻ്റെ ടെകിനിക്കൽ സംഘം.