ചിത്രത്തെ കുറിച്ച് വിഷ്ണു മഞ്ചു പറഞ്ഞതിങ്ങനെ,”രക്തത്തിലും വിയർപ്പിലും കണ്ണീരിലും പതിഞ്ഞ ഒരു യാത്രയാണ് ‘കണ്ണപ്പ’യെ സൃഷ്ടിച്ചത്. പരമശിവന്റെ ഏറ്റവും വലിയ ഭക്തനാകാനുള്ള നിരീശ്വരവാദിയായ ഒരു പോരാളിയുടെ യാത്ര. ഞങ്ങൾ ഉണ്ടാക്കാൻ പോവുന്ന പ്രതിഫലനമാണ് നിഗൂഢ വനത്തിലെ യോദ്ധാവ് – ഹൃദയത്തിലുണ്ടാവുന്ന ഒരു ആന്തരിക അനുഭവം.”
100 കോടി ബഡ്ജറ്റിലാണ് സിനിമ നിർമ്മിക്കുന്നത്. യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്നു. 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്‌ക്കുള്ള ട്രിബ്യൂട്ടായാണ് പുതിയ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്ന.