ഗ്രൂപ്പ് ഡിയില്‍ ഇന്ന് നടന്ന മത്സരത്തില്‍ നേപ്പാളിനെ 21 റണ്‍സിന് വീഴ്ത്തിയാണ് ബംഗ്ലാദേശ് സൂപ്പര്‍ എയ്റ്റിലേക്ക് ടിക്കറ്റെടുത്തത്. ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് 19.3 ഓവറില്‍ 106 റണ്‍സ് നേടി പുറത്തായെങ്കിലും നേപ്പാള്‍ 19.2 ഓവറില്‍ 85 റണ്‍സിന് ഓള്‍ഔട്ടായി. സൂപ്പര്‍ എയ്റ്റിലെത്തുന്ന അവസാനത്തെ ടീമാണ് ബംഗ്ലാദേശ്.