T20 World Cup :ന്യൂസിലന്‍ഡിന് പുറത്തേക്കുള്ള വഴിയൊരുങ്ങുന്നു. തുടര്‍ച്ചയായ രണ്ടാം പരാജയം നേരിട്ടതോടെ സൂപ്പര്‍ എട്ടിലെത്തുക പ്രയാസമായി. ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ 13 റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ ജയം. ജയത്തോടെ വിന്‍ഡീസ് സൂപ്പര്‍ എട്ടിലെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്. 39 പന്തില്‍ 68 റണ്‍സ് നേടിയ ഷെഫാനെ റുതര്‍ഫോര്‍ഡാണ് വിന്‍ഡീസിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.
മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുക്കാനാണ് സാധിച്ചത്. വിന്‍ഡീസിനായി അല്‍സാരി ജോസഫ് നാല് വിക്കറ്റെടുത്തു.ജയം അനിവാര്യമായ മത്സരത്തില്‍ മോശം തുടക്കമാണ് ന്യൂസിലന്‍ഡിന് ലഭിച്ചത്. പവര്‍ പ്ലേ പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ കിവീസിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി
ആറ് സിക്സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റുതര്‍ഫോര്‍ഡിന്റെ ഇന്നിംഗ്സ്. കിവീസിനായി മൂന്ന് വിക്കറ്റ് നേടിയ ട്രന്റ് ബോള്‍ട്ടിന് പുറമെ ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.