കഴിഞ്ഞ മൂന്ന് ദിവസം ആഭരണപ്രേമികൾക്ക് സന്തോഷത്തിന്‍റെ ദിവസങ്ങളായിരുന്നു. കാരണം ജൂൺ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. ശനിയാഴ്ച 52,560 രൂപയായിരുന്നു പവന്‍റെ വില. അതേവിലയിൽ തന്നെയാണ് തിങ്കളാഴ്ച വരെ വ്യാപാരം നടന്നത്.സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണവിലയിൽ നേരിയ വർധനവുണ്ട്. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. അതോടെ വില 52,680 രൂപയിലേക്കെത്തി. ഗ്രാമിന് 6585 രൂപ.