T20 World Cup :ലോകകപ്പിൽ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെതിരെ നാല് റൺസിന്റെ നാടകീയ ജയമാണ് പിടിച്ചത്. മത്സരത്തിൽ അമ്പയറുടെ ഒരു തീരുമാനം വിവാദമായി. ബംഗ്ലാദേശ് താരം മഹ്മുദുല്ലയുടെ പാഡിൽ തട്ടി ബൗണ്ടറി കടന്ന പന്ത് അമ്പയർ ഫോർ അനുവദിക്കാത്തതാണ് വിവാദമായത്.
ദക്ഷിണാഫ്രിക്ക 114 റൺസാണ് ബംഗ്ലാദേശിനു മുന്നിൽ ലക്ഷ്യം വച്ചത്. സ്കോർ പിന്തുടർന്ന ബംഗ്ലാദേശിന്റെ പോരാട്ടം 109 റൺസിൽ അവസാനിച്ചു.17ാം ഓവറിലാണ് വിവാദ സംഭവം. ദക്ഷിണാഫ്രിക്കൻ താരം ഒട്നീൽ ബാർട്മാന്റെ പന്ത് മഹ്മുദുല്ലയുടെ പാഡിൽ കൊള്ളുന്നു. ഫീൽഡ് അമ്പയർ സാം നൊഗാസ്കി ഔട്ട് വിളിച്ചു. ബാർട്മാൻ ആഘോഷവും തുടങ്ങി. മഹ്മദുല്ല റിവ്യൂ നൽകി. പരിശോധനയിൽ മൂന്നാം അമ്പയർ എൽബിഡബ്ല്യു അല്ലെന്നു വിധിച്ചു. ഇതോടെ താരം നോട്ടൗട്ട്.