Sat Nov 07, 2026 7:44 pm
FLASH
ജനറേറ്റീവ് എഐ ഹാക്കത്തോണിൽ കോട്ടയം ട്രിപ്പിൾ ഐ.ടി. വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം      |      ലഹരിക്കെതിരെ ‘ഓപ്പറേഷൻ ലഹരിക്കെതിരെ ‘ഓപ്പറേഷൻ ടൂഫാൻ’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു      |      പരീക്ഷാ ക്രമക്കേട്; കേരള പിഎസ്‌സി ചെയർമാന് ക്രൈംബ്രാഞ്ചിന്‍റെ പുതിയ സമൻസ്      |      ആന്റോ അഗസ്റ്റിനെതിരെ വീണ്ടും ഇ.ഡി കേസെടുത്തു      |      എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.      |      പടിയിറങ്ങും മുൻപ് എക്സൈസ് തലപ്പത്തെ അഴിമതി പുറത്തുവിട്ട് സാംബശിവ റാവു; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ      |      ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍അതിഥിയായി മേയര്‍ വി.വി. രാജേഷ്      |      സോഷ്യലിസം വീണ്ടും വിടരണമെങ്കിൽ ജനാധിപത്യത്തിന്റെ ഞാറ്റടി വേണം: മന്ത്രി സി.പി ജോൺ      |      യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      
X

അതിവേഗ റെയിലിന് ജനങ്ങളുടെ പണം,​ ചെലവിന്റെ 40% ഓഹരി സമാഹരിക്കും

HOME / Kerala July 13, 2026

തിരുവനന്തപുരം :തിരുവനന്തപുരം- കണ്ണൂർ നിർദ്ദിഷ്ട അതിവേഗ റെയിലിന് 24,000 കോടി രൂപ ജനങ്ങളിൽ നിന്ന് ഓഹരി സമാഹരിക്കും. ഇ.ശ്രീധരൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ച പദ്ധതിക്ക് 60,000 കോടിയാണ് ചെലവ്. ഇതിന്റെ 40 ശതമാനമാണ് ഓഹരി. പ്രവാസികളെയും ഉൾപ്പെടുത്തും. 60% കേന്ദ്ര- സംസ്ഥാന സർക്കാരുകൾ 51:49 അനുപാതത്തിൽ നൽകും.

വൻ ലാഭത്തിൽ പ്രവർത്തിക്കുന്ന നെടുമ്പാശേരി വിമാനത്താവളത്തിന് (സിയാൽ)​ മുപ്പതിനായിരം ഓഹരിയുടമകളുണ്ട്. മുപ്പതിലേറെ രാജ്യങ്ങളിലെ മലയാളികൾ പങ്കാളികളായി. കണ്ണൂർ വിമാനത്താവളത്തിന്റെ 24% ഓഹരി സ്വകാര്യവ്യക്തികളുടേതാണ്. ഈ മാതൃകയാണ് (ക്രൗഡ് ഫണ്ടിംഗ്)​ പരിഗണിക്കുന്നത്.അഞ്ചുവർഷമാണ് നിർമ്മാണ കാലയളവ്. കേന്ദ്രം 18,360 കോടിയും സംസ്ഥാനം 17,640 കോടിയും മുടക്കണം. സംസ്ഥാനം പ്രതിവർഷം 3528 കോടിവീതം നൽകണം. ഭൂമിയേറ്റെടുക്കൽ, നിർമ്മാണ സാധനങ്ങളുടെ റോയൽറ്റിയിളവ്, നികുതിയിളവ് എന്നിവ സംസ്ഥാന വിഹിതത്തിൽ ഉൾപ്പെടും. അതുകൊണ്ട് വൻബാദ്ധ്യതയുണ്ടാവില്ല. ജനരോഷത്തെ തുടർന്ന് ഉപേക്ഷിച്ച സിൽവർലൈനിന് പകരമാണ് അതിവേഗ റെയിൽ.

നിക്ഷേപകർക്ക് 8.09 % ലാഭം

1 പ്രതിദിനം 2.28 ലക്ഷം യാത്രക്കാർ അതിവേഗറെയിൽ ഉപയോഗിക്കുമെന്നും ആദ്യഘട്ടത്തിൽ തന്നെ നിക്ഷേപകർക്ക് പ്രതിവർഷം 8.09% ലാഭം കിട്ടുമെന്നുമാണ് പ്രതീക്ഷ

2 പുതിയ തൊഴിലവസരങ്ങളും ബിസിനസുകളും വഴിയുള്ള സാമ്പത്തികവളർച്ച കൂടി ചേരുമ്പോൾ റെയിൽ 20.01% ലാഭത്തിലെത്തുമെന്ന് ഇ.ശ്രീധരൻ പറയുന്നു

3 നെടുമ്പാശേരിയിൽ 822 കോടിയാണ് പ്രവ‌ത്തനലാഭം. അറ്റാദായം 490കോടി. വരുമാനം 1142കോടിയും. ഓഹരിയുടമകൾക്ക് 50% ലാഭവിഹിതമാണ് നൽകിയത് 4 സിയാൽ രൂപീകരിച്ചത് 1994ൽ. വിപണിമൂല്യം 25,000 കോടിയിലേറെയാണ്. സർക്കാരിന് 33.38% ഓഹരിയുണ്ട്മിഷൻ സമുദ്ര‌യിൽ കൂട്ടിച്ചേർക്കാം നിർദ്ദിഷ്ട പാത കാസർകോട് വരെയാക്കുന്നതും കർണാടകവുമായി സഹകരിച്ച് മംഗളൂരുവിലേക്ക് നീട്ടുന്നതും പരിഗണനയിലുണ്ട്. അങ്ങനെയെങ്കിൽ വിഴിഞ്ഞം-മംഗളൂരു തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽപ്പാതയായി മാറും. തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂർ വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന 200 കി. മീറ്റർ വേഗതയുള്ള പാതയുമാണ്.