ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ ഇന്ത്യ തങ്ങളുടെ പുതിയ താങ്ങാനാവുന്ന വിലയുള്ള ഇലക്ട്രിക് എസ്‌യുവി സിറോസ് ഇവിയുടെ പരീക്ഷണയോട്ടം പൊതുനിരത്തുകളിൽ ആരംഭിച്ചതായി റിപ്പോർട്ട്. അതായത് കിയ സിറോസ് ഇവിയുടെ പ്രൊഡക്ഷൻ പതിപ്പിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിരിക്കുന്നു പരീക്ഷണത്തിനിടെ കണ്ട സിറോസ് ഇവിയുടെ പൂർണമായ രൂപകൽപ്പന ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പുറത്തിറങ്ങുമ്പോൾ, എംജി വിൻഡ്‌സർ ഇവിയും ടാറ്റ പഞ്ച് ഇവിയും പോലുള്ള വാഹനങ്ങളുമായി ഇത് മത്സരിക്കും. പെട്രോൾ അല്ലെങ്കിൽ ഡീസൽ പതിപ്പുകളിൽ നിന്ന് വേർതിരിച്ചറിയാൻ കഴിയുന്ന തരത്തിൽ സിറോസ് ഇവിയുടെ ഇലക്ട്രിക് പതിപ്പിന് ബമ്പറിലും അലോയി വീലുകളിലും ചെറിയ മാറ്റങ്ങൾ ലഭിക്കും

പെട്രോൾ/ഡീസൽ എഞ്ചിൻ മോഡലുകളിൽ ലഭ്യമായ മിക്ക സവിശേഷതകളും സിറോസ് ഇവിയിൽ ഉണ്ടായിരിക്കും. ലെവൽ 2 ADAS, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ, വയർലെസ് ചാർജർ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഇതിൽ ലഭിക്കും. കൂടാതെ, സെഗ്‌മെന്റിൽ ആദ്യമായി, ചാരിയിരിക്കുന്ന സ്ലൈഡിംഗ്, വെന്റിലേറ്റഡ് രണ്ടാം നിര സീറ്റുകളും ലഭിക്കും ഇത്. പൂർണ്ണമായി ചാർജ് ചെയ്തുകഴിഞ്ഞാൽ 490 കിലോമീറ്റർ വരെ ഓടാൻ കാരൻസ് ക്ലാവിസ് ഇവിക്ക് കഴിയുമെന്ന് കിയ പറയുന്നു. ക്ലാവിസ് ഇവിയിൽ രണ്ട് ബാറ്ററി വകഭേദങ്ങൾ ലഭിക്കും. ആദ്യത്തേത് 42 kWh ബാറ്ററി പായ്ക്കാണ്. ഇത് ഏകദേശം 133 bhp പവർ നൽകും. 51 kWh ബാറ്ററി പായ്ക്കാണ് രണ്ടാമത്തേത്. ഇത് ഏകദേശം 169 bhp പവർ നൽകും.