Mon Jul 07, 2025 4:14 am
FLASH
X
booked.net

മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് പഞ്ചാബ് കിങ്‌സ് ഫൈനലില്‍

Cricket / Sports June 2, 2025

ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ്‌ പഞ്ചാബ് നേരിടുന്നത്

അഹമ്മദാബാദ്: ഐപിഎൽ രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് തരിപ്പണമാക്കി പഞ്ചാബ് കിങ്‌സ് ഫൈനലിൽ കടന്നു.  പഞ്ചാബ് മുംബൈയെ തകർത്തത് 5വിക്കറ്റിനാണ്. മുംബൈയുടെ 204 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 19 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ മറി കടക്കുകയായിരുന്നു

ഇരു ടീമുകളും ഇതുവരെ ഐപിഎൽ കിരീടം നേടിയിട്ടില്ല ബാറ്റിംഗ് ആരംഭിച്ച മുംബൈ ഇന്ത്യൻസിന് മൂന്നാം ഓവറിൽ 8 റൺസുമായി രോഹിത് ശർമ്മയെ നഷ്ടമായി.13 ഓവര്‍ അവസാനിക്കുമ്പോള്‍ ടീം 131-2 എന്ന നിലയിലായിരുന്നു. എന്നാല്‍ യൂര്യകുമാറിനെ ചാഹല്‍ പുറത്താക്കുകയായിരുന്നു. 26 പന്തില്‍ നിന്ന് 44 റണ്‍സെടുത്താണ് സൂര്യകുമാര്‍ മടങ്ങിയത്. അതിനു പിന്നാലെ തിലകും പുറത്തായതോടെ മുംബൈ 142-4 എന്ന നിലയിലായി. ഒടുക്കം നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 203 റണ്‍സെടുക്കുകയായിരുന്നു.