Mon Jul 07, 2025 3:29 pm
FLASH
X
booked.net

 ‘പ്രിൻസ് ആൻഡ് ഫാമിലി’ മുന്നേറുന്നു?

Entertainment / Malayalam May 12, 2025

ചിരിക്ക് പ്രാധാന്യം നല്‍കിയ ദിലീപ് ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി.നവാഗതനായ ബിന്റോ സ്റ്റീഫനാണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രം 1.01 കോടി രൂപ ഓപ്പണിംഗില്‍ കേരളത്തില്‍ നിന്ന് നേടിയപ്പോള്‍ രണ്ടാം ദിവസം നേടിയത് 1.32 കോടിയാണ്. സിനിമയുടെ ആകെ കളക്ഷൻ ഇപ്പോൾ 2.66 കോടിയാണ്.കുടുംബചിത്രമായാണ് പ്രിൻസ് ആൻഡ് ഫാമിലി ഒരുക്കിയിരിക്കുന്നത്. ഒരു വർഷത്തിനുശേഷമാണ് ദിലീപ് പ്രേക്ഷകരിൽ എത്തിയ ദിലീപ് ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവ്വഹിക്കുന്ന ചിത്രം കൂടെയാണിത്. ഉപചാരപൂർവ്വം ഗുണ്ടാ ജയൻ, നെയ്‍മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്.