Thu May 22, 2025 6:48 pm
FLASH
X
booked.net

ടോമി ഹിൽഫിഗർ മുംബൈ സന്ദർശിച്ചു

Business / News May 8, 2025

പ്രശസ്ത അമേരിക്കൻ ഫാഷൻ ഡിസൈനർ ടോമി ഹിൽഫിഗർ മുംബൈ സന്ദർശിച്ചു. ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് ഡ്രൈവിലെ ടോമി ഹിൽഫിഗർ സ്റ്റോറിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്. ഇന്ത്യൻ ക്രിയേറ്റീവ് ഫോഴ്സ്, സാറാ-ജെയ്ൻ ഡയസും ബോളിവുഡ് നടിയും മോഡലുമായ മാനുഷി ചില്ലറും ചേർന്ന് നടത്തിയ പാനൽ ചർച്ചയിലും ഹിൽഫിഗർ പങ്കെടുത്തു.താജ് മഹൽ പാലസ് ഹോട്ടലിനുള്ളിൽ സ്ഥിതിചെയ്യുന്ന താജ് ചേമ്പേഴ്സിൽ ടോമി ഹിൽഫിഗർ അത്താഴവിരുന്ന് സംഘടിപ്പിച്ചു. കരൺ ജോഹർ, സാറ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ, ആദിത്യ റോയ് കപൂർ, ശിഖർ ധവാൻ, ഗുരു രന്ധാവ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ലോകത്തിലെ ഏറ്റവും പ്രമുഖപ്രീമിയം ലൈഫ് സ്റ്റൈൽ ബ്രാൻഡുകളിലൊന്നാണ് ടോമി ഹിൽഫിഗർ