ദുല്‍ഖർ നായകനായി തിയേറ്ററില്‍ പ്രദർശനം തുടരുന്ന ലക്കി ഭാസ്കർ ബോക്സ് ഓഫീസില്‍ വൻ ചലനമുണ്ടാക്കുന്നു. 74.1 കോടി 8 ദിവസം കൊണ്ട് ആഗോള ഗ്രോസ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
പാൻ ഇന്ത്യൻ റിലീസായി എത്തിയ തെലുങ്ക് ചിത്രമാണിത്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രത്തില്‍ ഭാസ്കറായി ദുല്‍ഖറും സുമതിയായി മീനാക്ഷി ചൗധരിയുമാണ് വേഷമിട്ടിരിക്കുന്നത്.
കേരളത്തില്‍ നിന്ന് മാത്രം ഇതിനോടകം 10 കോടിക്ക് മുകളില്‍ ചിത്രം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകള്‍. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂണ്‍ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ച ലക്കി ഭാസ്കർ അവതരിപ്പിച്ചിരിക്കുന്നത് ശ്രീകര സ്റ്റുഡിയോസ് ആണ്. കേരളത്തിലും ഗള്‍ഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുല്‍ഖർ സല്‍മാന്റെ വേഫെറർ ഫിലിംസാണ്.