ദളപതി വിജയ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഗോട്ട് (ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം). വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വെങ്കിട്ട് പ്രഭുവാണ്. പുലര്‍ച്ചെ 4 മണിയ്ക്കാണ് കേരളത്തില്‍ ആദ്യ ഷോ നടന്നത്. ഇതിന് പിന്നാലെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യപകുതി വളരെ മിതമായാണ് തുടങ്ങുന്നത്, രണ്ടാം പകുതിയിൽ വിജയ് കസറി, കൈയ്യടിക്കാൻ പാകത്തിന് ചിത്രത്തിൽ സീനുകൾ ഉണ്ടന്ന് പ്രതികരണം.
ഇന്ത്യയുടെ റിസർച്ച് ആൻഡ് അനാലിസിസ് വിംഗിൻ്റെ (റോ) വിഭാഗമായ സ്‌പെഷ്യല്‍ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിലെ പ്രധാന അംഗമായ എം എസ് ഗാന്ധി എന്ന കഥാപാത്രമായാണ് വിജയ് എത്തുന്നത്. വർഷങ്ങൾ നീണ്ടുനിന്ന വിജയകരമായ ഓപ്പറേഷനുകൾക്ക് ശേഷം ഗാന്ധി വിരമിക്കുന്നു. ഗാന്ധിയുടെ ജോലി എന്താണെന്ന് ഗാന്ധിയുടെ ഭാര്യയ്ക്കും മകനും അറിയില്ല. ഭാര്യ രണ്ടാമത് ഗര്‍ഭിണയായ സമയത്ത് ഭാര്യയുടെ പരാതി തീർക്കാൻ കുടുംബവുമായി തായ്‌ലൻഡിൽ വിനോദയാത്ര പോകുന്ന നായകൻ. എന്നാല്‍, അവിടെ നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് കഥയുടെ ഗതി നിര്‍ണയിക്കുന്നത്.
ആളുകളെ സംതൃപ്തിപ്പെടുത്തുന്ന സിനിമയാണ് ഗോട്ട്. വെങ്കട്ട് പ്രഭു – വിജയ് കോംബോ കത്തി കയറി. ചിത്രം ബ്ലോക്ക് ബസ്റ്റർ അടിക്കും. പോസറ്റീവ് റെസ്പോൺസ് ആണ്. യുവൻ ശങ്കർ രാജ തീ, മാന്യമായ ആദ്യ പകുതിയും ശരാശരിക്ക് മുകളിലുള്ള രണ്ടാം പകുതിയുമാണ് സിനിമ. സ്റ്റോറി ലൈൻ പ്രവചനാതീതമാണ്.’