Mon Dec 23, 2024 2:47 am
FLASH
X
booked.net

ടി20 അഫ്ഗാനിസ്ഥാൻ ലോകകപ്പ് സെമിയിൽ.

Cricket / Sports June 25, 2024

T20 world cup:ലോകകപ്പിൽ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാൻ. ഇതാദ്യമായി അഫ്​ഗാനിസ്ഥാൻ ട്വന്റി 20 ലോകകപ്പിന്റെ സെമിയിൽ കടന്നിരിക്കുന്നു. സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചപ്പോള്‍ ഓസ്‌ട്രേലിയ എന്ന വന്‍മരവും കടപുഴകി.ആദ്യം ബാറ്റ് ചെയ്ത അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തു. മറുപടി ബാറ്റിം​ഗിൽ ബം​ഗ്ലാദേശ് 17.5 ഓവറിൽ 105 റൺസിൽ ഓൾ ഔട്ടായി.ഇന്നത്തെ അഫ്ഗാന്റെ വിജയവും അപ്രതീക്ഷിതമായിരുന്നു.ലക്ഷ്യത്തിനായി പൊരുതാനുറച്ചായിരുന്നു ബംഗ്ലാദേശ് ബാറ്റിങ് നിര ഇറങ്ങിയത്. എന്നാല്‍ അത് സാധിച്ചില്ലെന്ന് മാത്രമല്ല അവസാന നിമിഷത്തില്‍ മത്സരം അഫ്ഗാനിസ്താന് അനുകൂലമായി മാറുകയും ചെയ്തു.വിജയലക്ഷ്യം 19-ഓവറില്‍ 114-റണ്‍സാക്കിയിരുന്നു. എന്നാല്‍, ബംഗ്ലാദേശ് 105-റണ്‍സിന് പുറത്തായി. നാല് വിക്കറ്റെടുത്ത് റാഷിദ് ഖാന്‍ അഫ്ഗാന്‍ അഫ്ഗാനിസ്ഥാൻ തിളങ്ങി.