Mon Dec 23, 2024 4:07 am
FLASH
X
booked.net

ഇന്ത്യ ടി20 ലോക കപ്പിന്റെ സെമിഫൈനലിലേക്ക്.

Cricket / Sports June 25, 2024

 T20 world cup:സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ 24 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യ രോഹിത്തിന്റെ മിന്നും പ്രകടനത്തോടെയാണ് ഇന്നത്തെ ഇന്നിങ്‌സ് പൂര്‍ത്തിയാക്കി ഓസിസിനെ രണ്ടാം ബാറ്റിങ്ങിനയച്ചത്. സൗത്ത് ആഫ്രിക്കക്കും ഇംഗ്ലണ്ടിനും പിന്നാലെ സെമിയില്‍ കടക്കുന്ന മൂന്നാമത്തെ ടീമാണ് ഇന്ത്യ. സെമിയില്‍ ഇംഗ്ലണ്ടാണ് എതിരാളികള്‍.സൂപ്പര്‍ എട്ടിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് ഇന്ത്യ ടി20 ലോക കപ്പിന്റെ സെമിഫൈനലിലേക്ക്. രോഹിത്തിന്റെ മിന്നും പ്രകടനത്തോടെയാണ് ഇന്നത്തെ ഇന്നിങ്‌സ് പൂര്‍ത്തിയാക്കി ഓസിസിനെ രണ്ടാം ബാറ്റിങ്ങിനയച്ചത്. സെമിയില്‍ ഇംഗ്ലണ്ടാണ് എതിരാളികള്‍. 206 റണ്‍സ് വിജയലക്ഷ്യമായി കളി തുടങ്ങിയ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനാണ് സാധിച്ചത്. 43 പന്തില്‍ നിന്ന് നാല് സിക്സും ഒമ്പത് ഫോറുമടക്കം 76 റണ്‍സെടുത്ത ഹെഡാണ് ഓസിസിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യയോട് പരാജയപ്പെട്ടതോടെ ഓസ്‌ട്രേലിയയുടെ സെമി സാധ്യത ചൊവ്വാഴ്ച നടക്കുന്ന അഫ്ഗാനിസ്താന്‍ – ബംഗ്ലാദേശ് മത്സര ഫലത്തെ ആശ്രയിച്ചിരിക്കും. മത്സരത്തില്‍ അഫ്ഗാന്‍ ജയിക്കുന്ന പക്ഷം ഓസ്‌ട്രേലിയക്ക് നാട്ടിലേക്ക് മടങ്ങാം.