Mon Dec 23, 2024 8:31 am
FLASH
X
booked.net

കാൻ താരങ്ങളെ ആദരിച്ച് മുഖ്യമന്ത്രി.

Entertainment / Malayalam June 15, 2024

2024ലെ കാൻ ചലച്ചിത്രമേളയിൽ രാജ്യത്തിന് അഭിമാനമായ സന്തോഷ് ശിവൻ, ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമയിലെ മലയാളി അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഹൃദൂ ഹാറൂൺ, അസീസ് നെടുമങ്ങാട് തുടങ്ങിയവരെ സംസ്ഥാന സർക്കാർ ആദരിച്ചു.സെക്രട്ടേറിയറ്റിലെ കോൺഫറൻസ് ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ താരങ്ങൾക്ക് പുരസ്കാരം സമ്മാനിച്ചു. കലാജീവിതത്തിൽ ഇനിയും വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെയെന്ന് താരങ്ങൾക്കൊപ്പം എടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രി ആശംസിച്ചു.