Mon Dec 23, 2024 2:44 am
FLASH
X
booked.net

ഭക്ഷണ ശേഷം പത്ത് മിനിറ്റ് നടക്കുന്നത് ആരോ​ഗ്യത്തിന് ഏറെ ഗുണം;

Health June 11, 2024

ദഹനം മെച്ചപ്പെടുത്താൻ ഭക്ഷണ ശേഷം അൽപം നടക്കുന്നത് നല്ലതാണ്. ഇത് വയറിലെ പേശികളുടെയും കുടലിന്റെ പ്രവർത്തനവും മെച്ചപ്പെടുത്തി ദഹനം എളുപ്പമാക്കുന്നു. നെഞ്ചെരിച്ചിൽ, മലബന്ധം, വയറു വീർക്കുക, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാകാനും സഹായിക്കും.പ്രമേഹ രോ​ഗികളും ഉയർന്ന രക്തസമ്മർദ്ദമുള്ളവരും ഭക്ഷണ ശേഷം നടപ്പ് ശീലമാക്കുനന്ത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.

ഭക്ഷണ ശേഷം വിശ്രമിക്കുന്നത് ശരീര ഭാരം കൂട്ടാൻ കാരണമാകും. ഭക്ഷണ ശേഷം നടപ്പ് ശീലമാക്കുന്നത് ശരീരത്തിലെ അധിക കലോറി ഒഴിവാക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.എല്ലുകളും പേശികളുടെയും ബലത്തിനും നടപ്പ് നല്ലതാണ്.ഭക്ഷണത്തിന് ശേഷം നടക്കുന്നത് നല്ല ഉറക്കം ഉണ്ടാവാനും സഹായിക്കും.