Mon Dec 23, 2024 7:30 am
FLASH
X
booked.net

ദക്ഷിണാഫ്രിക്ക ബം​ഗ്ലാ​ദേശ് മത്സരo ;അമ്പയറുടെ തീരുമാനം വിവാദം.

Cricket / Sports June 11, 2024

T20 World Cup :ലോകകപ്പിൽ ​ദക്ഷിണാഫ്രിക്ക ബം​ഗ്ലാ​ദേശിനെതിരെ നാല് റൺസിന്റെ നാടകീയ ജയമാണ് പിടിച്ചത്. മത്സരത്തിൽ അമ്പയറുടെ ഒരു തീരുമാനം വിവാദ​മായി. ബം​ഗ്ലാദേശ് താരം മഹ്മുദുല്ലയുടെ പാഡിൽ തട്ടി ബൗണ്ടറി കടന്ന പന്ത് അമ്പയർ ഫോർ അനുവദിക്കാത്തതാണ് വിവാദമായത്.
ദക്ഷിണാഫ്രിക്ക 114 റൺസാണ് ബം​ഗ്ലാദേശിനു മുന്നിൽ ലക്ഷ്യം വച്ചത്. സ്കോർ പിന്തുടർന്ന ബം​ഗ്ലാദേശിന്റെ പോരാട്ടം 109 റൺസിൽ അവസാനിച്ചു.17ാം ഓവറിലാണ് വിവാദ സംഭവം. ദക്ഷിണാഫ്രിക്കൻ താരം ഒട്നീൽ ബാർട്മാന്റെ പന്ത് മഹ്മുദുല്ലയുടെ പാഡിൽ കൊള്ളുന്നു. ഫീൽഡ് അമ്പയർ സാം നൊ​ഗാസ്കി ഔട്ട് വിളിച്ചു. ബാർട്മാൻ ആഘോഷവും തുടങ്ങി. മഹ്മദുല്ല റിവ്യൂ നൽകി. പരിശോധനയിൽ മൂന്നാം അമ്പയർ എൽബിഡബ്ല്യു അല്ലെന്നു വിധിച്ചു. ഇതോടെ താരം നോട്ടൗട്ട്.