Mon Dec 23, 2024 8:28 am
FLASH
X
booked.net

ധ്യാന്‍ ശ്രീനിവാസന്‍ ഷാജോൺ ചിത്രം ‘പാര്‍ട്ട്നേഴ്സ്’ജൂണിൽ.

Entertainment / Malayalam June 11, 2024

കൊല്ലപ്പള്ളി ഫിലിംസിന്‍റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് ത്രില്ലർ സ്വഭാവത്തിലുള്ള ഈ ചിത്രത്തിൻ്റെ നിര്‍മ്മാണം. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറക്കി. ജൂൺ അവസാനത്തോടെ തീയേറ്റർ റിലീസിനെത്തുന്ന ചിത്രത്തിൻ്റെ തിരക്കഥ ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീൻ ജോൺ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. 1989ല്‍ കാസര്‍ഗോഡ് – കർണ്ണാടക അതിർത്തി ഗ്രാമത്തിൽ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു.പിച്ചെെക്കാരൻ’ എന്ന തമിഴ് ചിത്രത്തിലൂടെ രംഗത്തെത്തിയ സാറ്റ്‌ന ടൈറ്റസ് ആണ് ചിത്രത്തിലെ നായിക.