കേരളം വലത്തോട്ട് തിരിയുമോ? ഇടതുപാളയത്തിൽ വിള്ളൽ വീഴ്ത്താൻ കോൺഗ്രസും ബിജെപിയും ഇടതുപക്ഷത്തിന്റെ മെല്ല പോക്ക് പിണറായി സർക്കാരിന്റെ തുടർച്ചയായപ വർഷത്തെ ഇടതുഭരണത്തിൽ കേരള ജനതയ്ക്ക് നേട്ടം ഉണ്ടായിട്ടുണ്ട് എന്നത് വസ്തുത തന്നെയാണ് റോഡ് വികസനവും ലോഡ് ഷെഡിങ് ഇല്ലാത്ത ദിവസങ്ങളും കോവിഡ് മഹാമാരിയും പ്രളയവും അതിജീവിച്ച ദിവസങ്ങള എല്ലാം നമ്മൾ തരണം ചെയ്തിട്ടുണ്ട് അപ്പോഴെല്ലാം ഇടതുപക്ഷ സർക്കാർ ജനങ്ങൾക്കൊപ്പം നിന്നിരുന്നു വീണ്ടുമൊരു തിരഞ്ഞെടുപ്പ് മഹോത്സവം പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ മുന്നണികളെല്ലാം ഒറ്റക്കെട്ടാവാനുള്ള ഓട്ടത്തിലാണ് ഭരണനേട്ടങ്ങൾ വോട്ടായി മാറുമോ എന്നറിയാൻ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ മത്സരഫലങ്ങൾ നോക്കിയാൽ സാധിക്കും ഇടതുകേന്ദ്രങ്ങളിൽ വൻവിള്ളൽ തന്നെ സംഭവിച്ചിട്ടുണ്ട് മിക്കയിടങ്ങളിലും തോൽവി സമ്മതിക്കേണ്ടിവര തോ ചുരുങ്ങിയ വോട്ടിൽ ജയം നേടിയതോ ആയ സാഹചര്യത്തിലൂടെയാണ് ഇടതുപക്ഷം കടന്നുപോയത് ഭരണനേട്ടങ്ങൾ ജനങ്ങൾക്ക് മുമപിൽ അവതരിപ്പിച്ചെങ്കിലും അതിനെ അവഗണിക്കുന്നതോ കണ്ടമട്ടോ വോട്ടർമാർ സ്വീകരിച്ചിട്ടില്ലെന്ന് മനസ്സിലാക്കാവുന്നതാണ് തുടർച്ചയായി രണ്ടു തവണ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി എന്ന റെക്കോർഡ് സ്വന്തമാക്കാൻ പിണറായി വിജയന് സാധിച്ചിട്ടുണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ അതേ പ്രതാപത്തോടെ നിലനിൽക്കാൻ സാധിക്കാതെയും വന്നിട്ടുണ്ട് നാളെ നാൾ ഇതുവരെയായി തുടരുന്ന കർക്കശ സ്വഭാവത്തെയും ജനങ്ങൾക്ക് മുഖ്യമന്ത്രിയുമായി നേരിട്ട് ബന്ധപ്പെടാൻ സാധിക്കുന്നില്ല എന്ന സാഹചര്യവും അകൽച്ചക്ക് കാരണമായിട്ടുണ്ട് അതുപോലെ തന്നെയാണ് ഇടതുപക്ഷ നേതാക്കൾക്ക് ജനങ്ങളോടുള്ള പെരുമാറ്റശൈലി ഇടതുപക്ഷം നാടിന് അനിവാര്യമായിരുന്ന ഒരു കാലഘട്ടം നിലനിന്നിരുന്നു അന്നത്തെ അതേ ശൈലിയിൽ പ്രവർത്തനങ്ങൾ തുടർന്നാൽ അതിനെ സ്വാധീനിക്കാൻ ഉതകുന്ന ചിന്താഗതി ഇന്നത്തെ സമൂഹത്തിനില്ല ശൈലിമാറ്റ ജനങ്ങളോട് സ്നേഹത്തിൽ ഇടപെടുകയും ചെയ്യേണ്ടത് അനിവാര്യത തന്നെയാണ് കേരളജനത മാറ്റം ആഗ്രഹിക്കുന്നു എന്ന തോന്നൽ ജനിപ്പിക്കുന്ന രീതിയിലുള്ള ക്യാമ്പയിനുകളാണ് നടന്നുവരുന്നത്




