Thu Oct 15, 2026 3:42 am
FLASH
വയോജനങ്ങൾക്ക് കരുതലിന്റെ നിയമം      |      ” ബ്ലാക്ക് ബോർഡ് “പൂർത്തിയായി.      |      ആക്കുളം ഗുഡ് ഷെപ്പേർഡ് സ്കൂൾ കോമ്പൗണ്ടിലെ മണ്ണിടിച്ചിൽ: ഫ്ലാറ്റിലെ താമസക്കാരെ മാറ്റിപ്പാർപ്പിക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്      |      കെ.എസ്.ആർ.ടി.സി ഡോർ ടു ഡോർ കൊറിയർ സേവനം വിപുലീകരിക്കുന്നു: സഹകരണ സംഘങ്ങൾക്ക് പങ്കാളികളാകാം      |      കേരളം BJP അടക്കിഭരിക്കുന്ന രാജീവ് ചന്ദ്രശേഖർ, വി വി രാജേഷ് കൂട്ടുകെട്ട്      |      തമന്നയും ലക്ഷ്യയുമായും സഹകരിച്ച് പുതിയ ക്യാംപെയ്‌നുമായി സ്പാർക്സ്      |      അന്താരാഷ്ട്ര മത്സരങ്ങളിൽ മികച്ച നേട്ടം കൈവരിക്കുന്നവർക്ക് ജോലി നൽകും: മുഖ്യമന്ത്രി വി ഡി സതീശൻ      |      സെൻസസ് 2027: രണ്ടാം ബാച്ചിൻ്റെ പരിശീലനം ആരംഭിച്ചു      |      വിപ്ലവം തീർത്ത കപ്പുകൾ.      |      തമിഴകം, പോയവാരം      |      
X

ഏഷ്യൻ ഗെയിംസിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; നീരജ് ചോപ്ര സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പിന്മാറി

Sports / Others August 29, 2026

ദില്ലി: പരിക്കിനെ തുടർന്ന് ഒളിമ്പിക് മെഡൽ ജേതാവും ഇന്ത്യയുടെ ജാവലിൻത്രോ താരവുമായ നീരജ് ചോപ്ര ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പിന്മാറി. ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് ഉൾപ്പെടെയുള്ള പ്രധാന മത്സരങ്ങളിൽ ഇനി നീരജ് പങ്കെടുക്കില്ല.

ലുസെയ്ൻ ഡയമണ്ട് ലീഗിൽ 88.05 മീറ്റർ എറിഞ്ഞ് സീസണിലെ മികച്ച ദൂരം കണ്ടെത്തിയതിന് പിന്നാലെയാണ് നീരജിന് പരിക്കേറ്റത്. പരിശീലനത്തിനിടെ കണങ്കാലിലെ ലിഗമെന്റിനാണ് പരിക്കേറ്റതെന്ന് നീരജ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.

കഠിനാധ്വാനത്തിനൊടുവിൽ മികച്ച ഫോമിലേക്ക് തിരിച്ചെത്തുകയാണെന്ന് ലുസെയ്ൻ പ്രകടനത്തിന് ശേഷം തോന്നിയിരുന്നെങ്കിലും പരിശീലനത്തിനിടെയുണ്ടായ പരിക്ക് തിരിച്ചടിയായെന്ന് നീരജ് പറഞ്ഞു. ഡോക്ടർമാരുമായും ടീം അംഗങ്ങളുമായും ചർച്ച ചെയ്ത ശേഷമാണ് സീസണിലെ ബാക്കി മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

താളം കണ്ടെത്തുന്ന ഘട്ടത്തിൽ പരിക്കേറ്റത് നിരാശാജനകമാണ്. എന്നാൽ കായികജീവിതത്തിൽ തിരിച്ചടികൾ സ്വാഭാവികമാണെന്നും പൂർണ കായികക്ഷമത വീണ്ടെടുത്ത് കൂടുതൽ കരുത്തോടെ തിരിച്ചെത്തുകയാണ് ലക്ഷ്യമെന്നും നീരജ് പറഞ്ഞു.