മയക്കുമരുന്നിനെ തുരത്താന്‍ പുതിയ കര്‍മപദ്ധതിയുമായി ആഭ്യന്തര വകുപ്പ്. ‘ഓപ്പറേഷന്‍ തുഫാന്‍-ദ നാര്‍ക്കോ ഹണ്ട്’ എന്ന പേരില്‍ ജൂണ്‍ ഒന്ന് മുതല്‍ കര്‍മപദ്ധതി ആരംഭിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. അടിമുടി മാറാനൊരുങ്ങി കേരളാ പോലീസ്ഇന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളെ കണ്ടു. അദ്ദേഹം പറഞ്ഞ ഏറ്റവും പ്രധാന കാര്യങ്ങൾ ആദ്യം പറയാം.
കേരളത്തിലെ മയക്കുമരുന്നിന്റെ വേരറുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട് എന്ന പേരിൽ പോലീസ് പുതിയ പദ്ധതി ആരംഭിക്കും. ജൂൺ ഒന്നിന് ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട് തുടങ്ങും. പുറത്തുനിന്ന് മയക്കുമരുന്ന് വരുന്ന സംസ്ഥാനങ്ങളിലെ ഡിജിപി മാരുമായി സംസ്ഥാന ഡിജിപി ബന്ധപ്പെടും. സ്കൂൾ പരിസരങ്ങളിൽ പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന ആളുകളെ കർശനമായി പൊലീസ് നേരിടുമെന്ന് മന്ത്രി വ്യക്തമാക്കി. പൊലീസ് സ്റ്റേഷന്റെ പ്രവർത്തനത്തിൽ സമൂല മാറ്റം വരുത്താൻ തീരുമാനിച്ചെന്ന് മന്ത്രി പറഞ്ഞു. കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു. പൊലീസ് സേന ജനങ്ങൾക്കുള്ളതാണെന്നും നിയമം വെല്ലുവിളിക്കുന്നവരെവെറുതെ വിടില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ട്രാഫിക് അപകടങ്ങൾ കുറച്ചു കൊണ്ടുവരാൻ കൂടുതൽ സംവിധാനങ്ങൾ രൂപീകരിക്കാൻ തീരുമാനിച്ചു. റോഡ് അപകടങ്ങൾ കുറയ്ക്കാൻ പൊതുമരാമത്ത് വകുപ്പുമായി ചർച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു.പോലീസ് ട്രെയിനിങ് സിലബസിൽ മാറ്റം വരുത്തും. ഓപ്പറേഷൻ കുബേര അടക്കമുള്ള കാര്യങ്ങൾ ആലോചിച്ച് തീരുമാനമെടുക്കേണ്ടവയാണ്. നിലവിൽ ആദ്യപരിഗണന ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ടിനായിരിക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. നവ കേരള യാത്രയ്ക്കിടെ ഉണ്ടായ സംഭവം നിർഭാഗ്യകരമാണെന്നും റിപ്പോർട്ട് വന്ന ശേഷം നടപടിയെടുക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ആരാണെങ്കിലും സംരക്ഷിക്കില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
മുമ്പ് കഞ്ചാവുവരെയുള്ള ലഹരി ഉൽപന്നങ്ങളുടെ പേരുകൾ മാത്രമായിരുന്നു നമുക്ക് പരിചിതമെങ്കിൽ ഇന്ന് കഞ്ചാവ് പുകയില പോലെ സാധാരണമായി. തുടക്കക്കാരെന്ന നിലയിൽ മാത്രമാണ് പലരും കഞ്ചാവ് ഉപയോഗിക്കുന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന മെറ്റാഫിറ്റാമിൻ, ആൽഫെറ്റാമിൻ, എൽ.എസ്. ഡി.എ തുടങ്ങിയ ന്യൂ ജെൻ ഡ്രഗുകളാണ് വിദ്യാർത്ഥികളിലേക്കെത്തുന്നതിൽ ഭൂരിഭാഗവും. ക്രിസ്‌റ്റൽ രൂപത്തിലുള്ള എം.ഡി.എം.എ പുതുതലമുറയ്ക്കിടയിൽ ഐസ് മെത്ത്, കല്ല്, പൊടി, കൽക്കണ്ടം , ക്രിസ്റ്റൽ മെത്ത്, ഷാബു, ക്രിസ്റ്റൽ, ഗ്ലാസ്, ഷാർഡ്, ബ്ലൂ, ഐസ്, ക്രിസ്റ്റൽ, സ്പീഡ് തുടങ്ങിയ ഓമനപ്പേരുകളിലാണ് അറിയപ്പെടുന്നത്. ഇത്തരം ലഹരി വസ്തുക്കൾക്ക് ഇന്ത്യൻ വിപണിയിൽ ലക്ഷങ്ങളും, രാജ്യാന്തര വിപണിയിൽ കോടികളുമാണ് മതിപ്പുവില.മയക്കുമരുന്ന് കേസുകളില്‍ ഗണ്യമായ വര്‍ധനയാണ് സമീപ വര്‍ഷങ്ങളില്‍ ഉണ്ടായത്. എന്‍ഡിപിഎസ് ആക്ടിന് കീഴില്‍ 2020ല്‍ 4968 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2021-ല്‍ 5695 ആയും 2022-ല്‍ 26,619 ആയും 2023-ല്‍ 30,697 ആയും 2024-ല്‍ 27,530 ആയും കേസുകളുടെ എണ്ണം ഉയര്‍ന്നു. 2025 ജനുവരിയില്‍ മാത്രം കേരളത്തില്‍ ഏകദേശം 2,000 എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ എറണാകുളം ജില്ലയാണ് സംസ്ഥാനത്ത് മുന്‍പന്തിയില്‍. 2023 ജനുവരി ഒന്നിനും 2024 ജൂണ്‍ ഒന്നിനും ഇടയില്‍, ജില്ലയില്‍ 8,567 എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 5906 കേസുകളുമായി മലപ്പുറവും 5385 കേസുകളുമായി കോഴിക്കോടും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
കൗമാരക്കാര്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗക്കേസുകളില്‍ 82 ശതമാനവും കഞ്ചാവുമായി ബന്ധപ്പെട്ടതാണ്. ഇവരില്‍ 75.66 ശതമാനം പേര്‍ സിഗരറ്റ് വലിച്ചിരുന്നവരാണെന്നും മാനസികസമ്മര്‍ദ്ദം നേരിട്ടപ്പോഴാണ് ഇവരില്‍ 35.16 ശതമാനം പേര്‍ മയക്കുമരുന്നിലേക്ക് തിരിഞ്ഞതെന്നുമാണ് കണ്ടെത്തല്‍. എല്‍ എസ് ഡി, എം ഡി എം എ ഉപയോഗവും യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചു. ഒളിപ്പിച്ചുവയ്ക്കാന്‍ എളുപ്പമാണെന്നതും ഉപയോഗിച്ചവരെ കണ്ടെത്തുക ബുദ്ധിമുട്ടാണ് എന്നതും ഇവയുടെ ഉപയോഗം വ്യാപകമാക്കി. ഇതിനു പുറമേ കൊക്കെയ്ന്‍, ഹെറോയിന്‍, ഹാഷിഷ് എന്നിവയും സംസ്ഥാനത്ത് പരിശോധനകളില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ വര്‍ഷം ജനുവരി, ഫെബുവരി മാസങ്ങളില്‍ കേരളത്തില്‍ നടന്ന 63 കൊലപാതകങ്ങളില്‍ 30 എണ്ണം മയക്കുമരുന്നുമായി ബന്ധപ്പെട്ടതാണെന്ന് പൊലീസ് പറയുന്നു.മുമ്പ്, 15 – 20 പ്രായപരിധിയിലുള്ളവരായിരുന്നു ലഹരിയുമായി ബന്ധപ്പെട്ട് സർക്കാരിന്റെ കീഴിലുള്ള കൗൺസിലിങ്ങ് സെന്ററുകളിൽ കൂടുതലായും വന്നിരുന്നത് എങ്കിൽ, ഈയിടെ അതിനെക്കാൾ ഒരു ശതമാനമെങ്കിലും 10 – 15 വയസുകാർ എത്തുന്നുണ്ട്. അപൂർവ്വമായി പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളും ഇത്തരം സെന്ററുകളിലെത്തുന്നുണ്ട്. അവിടെയാണ് ഇതിന്റെ അപകടം.
കൗൺസിലിങ്ങ് പോലുള്ള സഹായ ഹസ്തങ്ങൾ ഏറ്റവും ആവശ്യമായ കാലഘട്ടമാണ് സ്കൂൾ വിദ്യാഭ്യാസ കാലം. കുറച്ചുകാലം മുമ്പുവരെ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകർ വരെയുള്ളവരുടെ ചുമതലയായിരുന്നു സ്കൂൾ വിദ്യാർഥികളുടെ കൗൺസിലിങ്ങ്. എന്നാൽ ഇന്ന് സാമൂഹ്യനീതിവകുപ്പിന്റെ കീഴിൽ ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്പ്മെൻറ് സ്കീമിനുകീഴിലുള്ള സൈക്കോ സോഷ്യൽ കൗൺസിലിങ്ങ് സമ്പ്രദായം സർക്കാർ സ്കൂളുകളിൽ നടത്തിവരുന്നുണ്ട്. കൗമാരഘട്ടത്തിലുള്ള കുട്ടികളുടെ ശാരീരിക- മാനസിക-സാമൂഹിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന കൗൺസിലർമാരുടെ യോഗ്യതയിൽ പലപ്പോഴും പ്രശ്നങ്ങളുണ്ട്. സൈക്കോളജിയിൽ എംഫിൽ യോഗ്യതയുള്ളവരാണ് ഔദ്യോഗികമായി കൗൺസിലറായി മാറുന്നത് എന്നിരുന്നാലും എം.എസ്.ഡബ്ല്യു, എം.എ സൈക്കോളജി എന്നീ യോഗ്യതകൾ നേടി പരിശീലനം കിട്ടിയവരെയാണ് സർക്കാർ സ്കൂളുകൾ കൗൺസിലർമാരായി നിയമിക്കുന്നത്. അതായത്, കൗൺസിലർ നിയമനത്തിൽ കൃത്യമായ യോഗ്യതാ മാനദണ്ഡം പാലിക്കാൻ സാധിക്കുന്നില്ല എന്നതാണ് വാസ്തവം.
കാര്യങ്ങൾ ഏതാണ്ട് കൈവിട്ടു പോകുന്ന അവസ്ഥ. അപ്പോഴാണ് ആഭ്യന്തര വകുപ്പ് മയക്കുമരുന്നിനെ തുരത്താന്‍ പുതിയ കര്‍മപദ്ധതി ആവിഷ്കരിച്ചത്. . ‘ഓപ്പറേഷന്‍ തുഫാന്‍-ദ നാര്‍ക്കോ ഹണ്ട്’ എന്ന പേരില്‍ ജൂണ്‍ ഒന്ന് മുതല്‍ കര്‍മപദ്ധതി ആരംഭിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറയുമ്പോൾ അത് ഒരു പ്രതീക്ഷയാണ്. പക്ഷെ ഇത്തരം പദ്ധതികൾ നടക്കണം. വെറും പേപ്പറിൽ ഒതുങ്ങരുത്. നമ്മൾ ഒറ്റക്കെട്ടായി ഇറങ്ങിയാൽ ഈ നാട് നേരിരുന്ന ഏറ്റവും വലിയ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയും. കേരളം പൊലീസിന് അതിനു കഴിയട്ടെ.




